---
title: "കണ്ണൂർ അഴീക്കോട് പതിനാല് വയസുകാരനെ കാണാതായതായി പരാതി"
english_title: "14-year-old boy has been reported missing from Azheekode, Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/369254/14-year-old boy has been reported missing from Azheekode, Kannur"
published_at: "2026-06-29T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a424de4d422b_1001301498.jpg"
keywords: ["Missing", "Azheekode", "Kannur"]
---

# കണ്ണൂർ അഴീക്കോട് പതിനാല് വയസുകാരനെ കാണാതായതായി പരാതി

> **Lead Summary:** കണ്ണൂർ: കണ്ണൂർ അഴീക്കോട് പതിനാല് വയസുകാരനെ കാണാതായതായി പരാതി. വളപട്ടണം അഴീക്കോട് സ്വദേശി അബ്ദുള്ള യെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്.

## Article Content

കണ്ണൂർ: കണ്ണൂർ അഴീക്കോട് പതിനാല് വയസുകാരനെ കാണാതായതായി പരാതി. വളപട്ടണം അഴീക്കോട് സ്വദേശി അബ്ദുള്ള യെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാതായത്.

കുടുംബവും നാട്ടുകാരും ചേർന്ന് പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് കുടുംബം വളപട്ടണം പൊലീസിൽ പരാതി നൽകുകയായിരുന്നു .

കറുപ്പ് നിറത്തിലുള്ള ഷർട്ടും ലൈറ്റ് ബ്രൗൺ (ഇളം കാപ്പി നിറം) പാന്റുമാണ് കാണാതാകുന്നതിന് മുൻപ് കുട്ടി ധരിച്ചിരുന്നത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയോ, എവിടെയെങ്കിലും കാണുകയോ ചെയ്താൽ ഉടൻ താഴെ നൽകിയിരിക്കുന്ന നമ്പറുകളിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കുക.

📞 ബന്ധപ്പെടേണ്ട നമ്പറുകൾ

9495791111

9895848641

0497 2778300 (വളപട്ടണം പോലീസ് സ്റ്റേഷൻ)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/369254/14-year-old boy has been reported missing from Azheekode, Kannur)